സുല്‍ത്താന്റെ ഫോട്ടോയുടെ മറവില്‍ അനധികൃതമായി ഖത്തറിലേക്ക് മരുന്ന് കടത്താന്‍ ശ്രമം; കയ്യോടെ പിടികൂടി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആര്‍ട്ട് പിക്ചര്‍ എന്ന പേരില്‍ സുല്‍ത്താന്റെ ഫോട്ടോയുടെ മറവില്‍ അനധികൃതമായി ഖത്തറിലേക്ക് മരുന്ന് കടത്താന്‍ ശ്രമം. കയ്യോടെ പിടികൂടി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം. എറണാകുളം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സജു എ യുടെ നേതൃത്വത്തില്‍ നടന്ന പരിശോനയിലാണ് മരുന്ന് പിടികൂടിയത്.

ആര്‍ട്ട് പിക്ചര്‍ എന്ന പേരില്‍ ഗള്‍ഫിലെ ഏതോ ഒരു സുല്‍ത്താന്റെ ഫോട്ടോയുടെ മറവില്‍ കൊറിയര്‍ വഴിയാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ആര്‍ട്ട് പിക്ചര്‍ തയ്യാറാക്കി ഫ്രെയിം ചെയ്തു അതിന്റെ പുറകുവശം മരുന്നിന്റെ സ്ട്രിപ്പുകള്‍ നിരത്തി അതിന് മുകളില്‍ തെര്‍മോക്കോള്‍ ഒട്ടിച്ച്‌ വിദഗ്ദമായാണ് മരുന്ന് കടത്താന്‍ ശ്രമിച്ചത്. ഏകദേശം 23,000 രൂപ കൊറിയര്‍ ചാര്‍ജു നല്‍കുകയും ചെയ്തു.

സനൂഷ് കെ വര്‍ഗീസ്, കൊടിയാന്‍ന്തറ ഹൗസ് പള്ളുരുത്തി പി ഒ, കൊച്ചി എന്ന ആളിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി കൊറിയര്‍ സ്ഥാപനത്തിന് നല്‍കിയത്. ഇതില്‍ സംശയം തോന്നിയ സ്ഥാപനം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയായിരുന്നു. പ്രിഗാബാലിന്‍ കാപ്‌സൂള്‍( Pregabalin capsules 150 mg) എന്ന മരുന്നാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഇതിന്റെ ഇന്ത്യയിലെ മൂല്യം 2,30,400/( രണ്ടുലക്ഷത്തി മുപ്പതിനായിരത്തി നാനൂറ്) രൂപയാണ്. ഗള്‍ഫില്‍ ഇതിന്റെ മൂല്യം 50 ഇരട്ടിയാണ് ഏകദേശം ഒരു കോടി രൂപ.

പ്രിഗാബാലിന്‍ എന്ന മരുന്നിന്റെ മറവില്‍ മറ്റു ലഹരി വസ്തുക്കളാണോ കടത്താന്‍ ശ്രമിക്കുന്നത് എന്ന് ലാബ് പരിശോധനയ്ക്ക് ശേഷമേ അറിയാന്‍ കഴിയുകയുള്ളൂ എന്ന് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ സജു എ അറിയിച്ചു. മന്‍സൂര്‍ അലി, പേള്‍ ഖത്തര്‍ ടവര്‍ 20, വെസ്റ്റ് ബെ, ദോഹ എന്ന വിലാസത്തില്‍ അയക്കാനാണ് ബുക്ക് ചെയ്തിരുന്നത്. പിടിച്ചെടുത്ത മുതലുകള്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...