ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തകള്‍ക്കുള്ള പിന്തുണ എ വിജയരാഘവന്‍, ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ അവകാശവാദവുമായി മുന്നണി നേതാക്കള്‍ രംഗത്ത്. ഇടതുമുന്നണിയുടെ വിപുലീകരണം നടന്ന ശേഷമുളള ആദ്യ തെരഞ്ഞെടുപ്പാണിതെന്നും വലിയ വിജയ പ്രതീക്ഷയാണുളളതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയായിരിക്കും പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. യു ഡി എഫിന്റെ അവസരവാദ നയസമീപനങ്ങളായിരിക്കും തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. ഹിന്ദു-മുസ്ലീം തീവ്രവര്‍ഗീയ കക്ഷികളുമായാണ് യു ഡി എഫ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ബി ജെ പിയുമായി സഖ്യയുണ്ടാക്കാനുളള സാദ്ധ്യതയുണ്ട്. വലതുപക്ഷ രാഷ്ട്രീയ സഖ്യത്തെ കേരളം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് യു ഡി എഫ് തൂത്തുവാരുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തകര്‍ത്ത സര്‍ക്കാരാണിത്. മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് അതായിരിക്കും. എല്‍ ഡി എഫ് തകര്‍ച്ചയുടെ വക്കിലാണ്. ആരുമായും കൂട്ടുകൂടുന്നത് എല്‍ ഡി എഫാണ്. സി പി എം അഴിമതിയില്‍ മുങ്ങികുളിച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂല സാഹചര്യമെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക ബി ജെ പി ആയിരിക്കും. സ്വര്‍ണക്കടത്ത് വിഷയം അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...