വിജിലന്‍സ് ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് : തിരുവല്ലക്കാരി ഇന്ദു കണ്ണന്‍ പറ്റിച്ചത് നിരവധിപേരെ ; പരാതി പ്രവാഹം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വിജിലന്‍സ് ഉദ്യോഗസ്ഥ ചമഞ്ഞ് കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവതി പോലീസിന്റെ പിടിയിലായി. തിരുമൂലപുരം അടുമ്പട കുരിശുംമൂട്ടില്‍ താഴ്ചയില്‍ വീട്ടില്‍ ഇന്ദു കണ്ണന്‍ (39) ആണ് ഇന്നുച്ചയോടെ ചങ്ങനാശേരിയില്‍ നിന്നും പിടിയിലായത്. ലക്ഷങ്ങളുടെ മുദ്ര ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ഇവര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്.

15 ലക്ഷം രൂപയുടെ മുദ്ര ലോണ്‍ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്തതായി കാട്ടി തിരുവല്ല സ്വദേശിനി സുനിത കുമാരി പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇന്ദു പിടിയിലായതറിഞ്ഞ് ഇവരുടെ തട്ടിപ്പിന് ഇരയായ നാല് ചങ്ങനാശ്ശേരി സ്വദേശികള്‍ വൈകീട്ടോടെ പരാതിയുമായി തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.

ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമായി മാത്രം പത്തോളം പേര്‍ ഇന്ദുവിന്റെ തട്ടിപ്പിന് ഇരയായതായി പരാതിയുമായി എത്തിയവര്‍ പറഞ്ഞു. തിരുമൂലപുരം, വെണ്‍പാല, കുറ്റൂര്‍ പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ദുവിനെതിരെ നിരവധി പേര്‍ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് ഇന്‍സ്‌പെക്ടര്‍ പി.എസ് വിനോദ് പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...