മാവേലിക്കരയിൽ ആണായി ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാർ ഉത്തരരവായത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർ പോലീസിന്റെ പിടിയിലാകുമ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണ്ണവും പണവും ഇവർ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...