Wednesday, December 6, 2023 12:59 pm

റവന്യൂ റിക്കവറി നടപടികൾ മറച്ചുവെച്ച് ഭൂമി വിറ്റ് തട്ടിപ്പു നടത്തി ; പ്രതികൾക്ക് രണ്ടു വർഷം തടവും പിഴയും

കൊച്ചി : വില്പന നികുതി കുടിശികയുടെ പേരിലുള്ള റവന്യൂ റിക്കവറി നടപടികൾ മറച്ചുവെച്ച് ഭൂമി വിറ്റ് തട്ടിപ്പു നടത്തിയ കേസിൽ എരമല്ലൂർ കൊച്ചുപള്ളിക്കവല വരേക്കാട്ടു വീട്ടിൽ സേവ്യർ വില്യം (74), ചെല്ലാനം അഞ്ചുതൈക്കൽ വീട്ടിൽ ഷീല വില്യം (63) എന്നിവർക്ക് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് ഒരു വർഷം കൂടി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് രണ്ടു വർഷമായി കുറയും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സേവ്യർ വില്യം നടത്തിവന്ന സ്ഥാപനത്തിന്‍റെ  വില്പന നികുതി കുടിശിക ഒമ്പതു കോടിയോളമായപ്പോഴാണ് സെയിൽ ടാക്സ് അധികൃതർ റവന്യൂ റിക്കവറി നടപടി തുടങ്ങിയത്. ഇതറിഞ്ഞ സേവ്യർ തന്‍റെ പേരിലുള്ള 3.06 ആർ ഭൂമി ഷീലയുടെ പേരിലേക്ക് മാറ്റി. പിന്നീട് പരാതിക്കാരനായ കുഞ്ഞുമൊയ്തീനു വിറ്റു പണം വാങ്ങി. അധികൃതർ റവന്യൂ റിക്കവറി നടത്തിയതോടെ ഇയാൾക്ക് ഭൂമി നഷ്ടമായി. തുടർന്നാണ് തനിക്ക് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കബളിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കുഞ്ഞു മൊയ്തീൻ പരാതി നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണിച്ചുകുളങ്ങര കൊലക്കേസ് ; അന്തിമവാദം അടുത്തമാസം

0
ദില്ലി : കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്‍റെയടക്കം ജാമ്യപേക്ഷകളിൽ അന്തിമവാദം കേൾക്കാൻ...

ഫോബ്സ് പട്ടിക : ഏറ്റവും ശക്തരായ സ്ത്രീകളിൽ നാല് ഇന്ത്യക്കാരും

0
അമേരിക്ക : 2023 ലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക...

കറിവേപ്പിലയും തുളസിയും ഇനി തഴച്ചു വളരും ; ഇവ ഇട്ടു നൽകിയാൽ മതി

0
വീടുകളിലുണ്ടാകുന്ന പ്രധാനപ്പെട്ട സസ്യങ്ങളാണ് കറിവേപ്പിലയും തുളസിയും. മിക്കവാറും വീടുകളിൽ ഇവയുണ്ടാകും. പലപ്പോഴുമുള്ള...

കുടുംബത്തിൽ സൈനികരുണ്ടോ? എങ്കിൽ ആൾട്ടോ വിലക്കുറവിൽ വാങ്ങാം..! ചെയ്യേണ്ടത് ഇത്രമാത്രം

0
രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാർ ഏതെന്ന ചോദ്യത്തിന് എല്ലാവരുടെയും മനസിൽ...