അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ പോലീസിന് സുപ്രധാന നിര്‍ദേശം. അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാനാണ് നിര്‍ദേശം. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വയര്‍ലെസ്സിലൂടെയാണ് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപകടകരമല്ലാത്ത രീതിയില്‍ വാഹനം കുറുകെയിട്ടും പിടികൂടാം. നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെതാണ് നിര്‍ദേശം. അര്‍ജുന്‍ തൃശൂരിലുണ്ടെന്ന് ട്രേസ് ചെയ്ത് നഗരത്തിലും പരിസരത്തുമാകെ പോലീസ് പരിശോധന നടത്തിയെങ്കിലും പോലീസിനെ കബളിപ്പിച്ച് അര്‍ജുന്‍ വണ്ടിമാറിക്കയറി മുങ്ങുകയായിരുന്നു. ഈ സമയത്തും പോലീസിനെ പരിഹസിച്ചും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും അര്‍ജുന്‍ ആയങ്കി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

അര്‍ജുനായി തൃശൂരില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിന്റെ വാര്‍ത്ത വന്നപ്പോള്‍ അതിന് താഴെയും പോലീസിനെതിരെ പരിഹാസ കമന്റുമായി അര്‍ജുന്‍ ആയങ്കി എത്തി. തൃശൂര്‍ റൗണ്ടില്‍ ഒരു മരത്തിന്റെ ചുവട്ടിലെന്നാണ് അര്‍ജുന്റെ കമന്റ്. നിരന്തരം പ്രകോപനവും വെല്ലുവിളികളുമായി അര്‍ജുന്‍ നില്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഇയാളെ കണ്ടെത്താന്‍ പോലീസിനുമേല്‍ സമ്മര്‍ദം ഏറുകയാണ്. അര്‍ജുന്റെ വെല്ലുവിളികള്‍ക്ക് മറുപടിയായി അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടി പ്രതികരണം നടത്തിയതുള്‍പ്പെടെ സമ്മര്‍ദം ഇരട്ടിയാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...