ആലുവ : വിവാഹം വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവ് പിടിയില്‍. മലപ്പുറം പൊന്‍മല ചിറക്കല്‍ പടിഞ്ഞാറേതില്‍ വീട്ടില്‍ ഗഫാര്‍ അഹമ്മദ് (30) നെയാണ് ആലുവ ഡിവൈ.എസ്.പി പി.കെ ശിവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തത്. കീഴ്മാട് സ്വദേശിനിയായ എസ്.സി – എസ്.ടി വിഭാഗത്തില്‍പ്പെട്ട യുവതിയുടെ പരാതിയില്‍ ആലുവ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വിവാഹം വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവ് പിടിയില്‍
RECENT NEWS
Advertisment