വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് പെണ്‍കുട്ടിയെ വലയിലാക്കി പണംതട്ടി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച്‌ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം പണം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വയനാട് സ്വദേശി രഞ്ജിത്ത് എന്നയാളാണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കബളിപ്പിച്ചത്. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഫോണ്‍ വഴിയാണ് രഞ്ജിത്ത് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ദിവസവും ഇവര്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ, ഇരുവരും പ്രണയത്തിലായി. ഇതേത്തുടര്‍ന്ന് ഇരുവരും നേരില്‍ കാണാനും, വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെയാണ് ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടത്. കൈവശമുണ്ടായിരുന്ന സ്വര്‍ണവും വല്യമ്മയുടെ സ്വര്‍ണവും പണയം വെച്ച്‌ രണ്ടു തവണയായി 85000 രൂപ പെണ്‍കുട്ടി രഞ്ജിത്തിന്‍റെ അക്കൌണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു.

വീട്ടുകാര്‍ അറിയാതെയാണ്, പെണ്‍കുട്ടി ഒരു സുഹൃത്ത് മുഖേന ഇത്രയും പണം കൈമാറിയത്. പണം നല്‍കിയ വിവരം വീട്ടുകാര്‍ അറിയുമോയെന്ന് കാര്യത്തില്‍ പെണ്‍കുട്ടി കടുത്ത മാനസികസമ്മര്‍ദ്ദത്തിന് ഇരയായി. ഇതിനിടെയാണ് അമിതമായ അളവില്‍ ഗുളിക കഴിച്ച്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും, രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചെങ്ങന്നൂരില്‍ നിന്ന് വയനാട്ടിലെത്തിയ പോലീസ് സംഘം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പോലീസെത്തിയ വിവരം മനസ്സിലാക്കിയ പ്രതി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു കടന്നുകളയാന്‍ ശ്രമിച്ചു. പ്രതിയെ കൂടുതല്‍ തവണ ബന്ധപ്പെട്ട സുഹൃത്തിന്റെ കോള്‍ ലിസ്റ്റ് പോലീസ് പിന്നീട്, പരിശോധനയിലൂടെ കണ്ടത്തി. സുഹൃത്തിനെ നിരീക്ഷണത്തിലാക്കിയ പോലീസ് സംഘം ഇയാളെ ഉപയോഗിച്ചു പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....