അഭിമന്യുവിനെപ്പറ്റിയുള്ള ‘നാന്‍ പെറ്റ മകന്‍’ സിനിമയുടെ സംവിധായകന്‍ സജി എസ് പാലമേലിനെതിരെ പരാതിയുമായി നിര്‍മ്മാതാവ് റാന്നി സ്വദേശി സുനില്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജില്‍ മുസ്ലീം മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. അഭിമന്യുവിന്റെ മരണത്തിന് പിന്നാലെ വൈകാരികത മുതലെടുത്തു കൊണ്ട് പുറത്തിറങ്ങിയ ചിത്രമാണിത്. സജീവ സിപിഎം പ്രവര്‍ത്തകനായ സജി എസ് പാലമേലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇടതു പക്ഷം ഭരിക്കുമ്പോഴും കൊലയാളികളെ പിടിക്കാന്‍ കഴിയാതെ ഇരുന്ന സമയത്താണ് ചിത്രം പുറത്തിറങ്ങുന്നത്. അണികളുടെ ആവേശം ഉണര്‍ത്തുന്നതിനപ്പുറം സിനിമ കൊണ്ട് അഭിമന്യുവിന്റെ കുടുംബത്തിനോ അഭിമന്യുവിനോ നീതി ലഭിച്ചിരുന്നില്ല. സിപിഎം നേതാക്കളടക്കം സിനിമയെ പുകഴ്‌ത്തിയപ്പോഴും പ്രതികളെ എന്തുകൊണ്ട് പിടികൂടുന്നില്ല എന്നായിരുന്നു ജനങ്ങളുടെ ചോദ്യം. അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ വലിയ തോതില്‍ സിപിഎമ്മും എസ്‌എഫ്‌ഐയും പണപ്പിരിവ് നടത്തിയതും ഏറെ വിവാദമായിരുന്നു.

ഇപ്പോള്‍ സംവിധായകന്‍ സജി എസ് പാലമേലിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സുഹൃത്തായ സുനില്‍കുമാര്‍. സജി പാലമേല്‍ വലിയ തട്ടിപ്പുകാരനാണെന്നും ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ പേരില്‍ പണം പിരിച്ച്‌ കബളിപ്പിച്ചെന്നും ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. റാന്നി സ്വദേശിയായ സുനില്‍ കുമാര്‍ ശബരിമലയില്‍ ബിസിനസ്സ് ചെയ്യുന്ന വ്യക്തിയാണ്. വിദ്യാഭ്യാസം വളരെ കുറവായ വ്യക്തിയാണ് താന്‍ എന്നും സിനിമയിലുള്ള അജ്ഞത മുതലാക്കി തന്നില്‍ നിന്നും കോടികളോളം സംവിധായകന്‍ തട്ടിയെന്നും ഇയാള്‍ പറയുന്നു. കേരളത്തില്‍ പത്തു കോടിയോളം സിപിഎമ്മുകാര്‍ ഉണ്ടെന്നും ഇവര്‍ സിനിമ കണ്ടാല്‍ ചിത്രം വന്‍ ലാഭം നേടുമെന്നും പറഞ്ഞാണ് സജി പാലമേല്‍ പണം തട്ടിയിരിക്കുന്നത്.

സുഹൃത്തായ സുനില്‍ കുമാറില്‍ നിന്നും 2 കോടി 30 ലക്ഷം രൂപ സ്വന്തമാക്കിയ ശേഷമാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രം സജി പൂര്‍ത്തിയാക്കിയത്. തന്റെ അറിവില്ലായ്മ ചൂഷണം ചെയ്ത് സജി പാലമേല്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. സിനിമ റിലീസ് ആയതിന് പിന്നാലെ തിയറ്റര്‍ വരുമാനം, സാറ്റലൈറ്റ് അവകാശം, യൂട്യൂബ് ചാനലിന് സിനിമയുടെ അവകാശം നല്‍കിയതില്‍ നിന്നുമടക്കം കോടികള്‍ സംവിധായകന്‍ സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് തിരികെ നല്‍കിയത് 23 ലക്ഷം രൂപ മാത്രമാണ്. ബാക്കി 2 കോടി 6.5 ലക്ഷം രൂപ തിരികെ നല്‍കാതെ സജി പാലമേല്‍ തന്നെ കബളിപ്പിക്കുകയാണെന്ന് സുനില്‍കുമാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. ഇയാള്‍ സിപിഎമ്മിന്റെ ചാരുംമൂട് ഏരിയാ കമ്മിറ്റി അംഗമായതിനാലാണ് തനിക്ക് പോലീസില്‍ നിന്ന് നീതി ലഭിക്കാത്തതെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാണിച്ചു. ഇനി കോടതിയാണ് തനിക്ക് ഏക ആശ്രയമെന്നും സജി പാലമേലിന്റെ സിനിമ തട്ടിപ്പില്‍ ആരും ഇരയാകരുതെന്നും പരാതിക്കാരന്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...