യുവതിയും യുവാവും ആത്മഹത്യ ചെയ്തത് ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണo

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അഞ്ച് ദിവസത്തിനിടെ നഗരത്തിലെ രണ്ടിടങ്ങളിലായി യുവതിയും യുവാവും ആത്മഹത്യ ചെയ്തത് അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം കാരണമെന്ന് പോലീസ്. വടക്കഞ്ചേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലും ലഹരിയാണ്. ഇരുവരുടെയും മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം തുടങ്ങിയതായി നര്‍ക്കോട്ടിക് ഡിവൈഎസ്പി എം.അനില്‍കുമാര്‍

കണ്ണാടിയിലെ പത്തൊന്‍പതുകാരന്‍റെ തൂങ്ങിമരണത്തിന്‍റെ കാരണം   യുവാവ് ലഹരിമാഫിയയുടെ കെണിയില്‍പ്പെട്ടതായി തെളിഞ്ഞു. പതിവ് ലഹരി ഉപയോഗത്തിന് രക്ഷിതാക്കളോട് പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള കലഹത്തിനൊടുവില്‍ കിടപ്പുമുറയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പരിശോധനയില്‍ പുതിയതരം ലഹരി വസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നതിന്‍റെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

കഴിഞ്ഞദിവസം നഗരപരിധിയില്‍ ഇരുപതുകാരിയുടെയും തൂങ്ങിമരണത്തിന് കാരണം പതിവായി യുവതി ലഹരിക്കടിമയായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു. ലഹരി കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പുറമെയാണ് സ്കൂള്‍ വിദ്യാര്‍ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മരിച്ചവരുടെയും ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തു. ഇവര്‍ക്ക് ലഹരി കൈമാറിയിരുന്നവരും നിരീക്ഷണത്തിലാണ്. കൗതുകത്തിന് തുടങ്ങുകയും പിന്നീട് ലഹരി പതിവായി ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിദ്യാര്‍ഥികളില്‍ പലരും മാറുന്നുവെന്നാണ് വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...