അസിസ്റ്റന്റ് കോച്ച് ജയന്തിയുടെ ആത്മഹത്യയുടെ കാരണം അറിയില്ലെന്ന് പി.ടി ഉഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അസിസ്റ്റന്റ് കോച്ചായ കോയമ്പത്തൂര്‍ തൊണ്ടാ മുത്തൂര്‍ സ്വദേശി ജയന്തിയുടെ (27) ആത്മഹത്യയില്‍ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് കോഴിക്കോട് കിനാലൂര്‍ ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ കുട്ടികളും ജീവനക്കാരും. ഇന്നലെയാണ് ജയന്തിയെ സ്‌കൂള്‍ ഹോസ്റ്റലിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചു മണിയ്ക്ക് പയ്യോളി ബീച്ചിലായിരുന്നു പരിശീലനം നിശ്ചയിച്ചിരുന്നത് അതിനായി 4.45 ഓടെ ഒരു കുട്ടി വിളിക്കാന്‍ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യോഗ മാറ്റില്‍ ഇരിക്കുന്ന രീതിയിലായിരുന്നു ശരീരം കണ്ടത്. അതിനാല്‍ തന്നെ യോഗ ചെയ്യുകയാണെന്ന ധാരണയില്‍ പോയി. വീണ്ടും മറ്റൊരു കുട്ടി അവിടെ എത്തിയപ്പോള്‍ ഷോളിന്റെ ഒരു തുമ്പ് കണ്ട സംശയം തോന്നുകയായിരുന്നു. മുറിയില്‍ വെളിച്ചവും കുറവായിരുന്നു. ഇതിനെത്തുടര്‍ന്ന് സെക്യൂരിറ്റിയെയും മറ്റും വിളിച്ച്‌ വിവരം പറയുകയും അവരെത്തി പരിശോധനയില്‍ മരണപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് തറയില്‍ കാല് നീട്ടി ഇരിക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. പയ്യോളിലെ വീട്ടില്‍ നിന്നും ബീച്ചിലേയ്ക്ക് പോകാനൊരുങ്ങവേയാണ് പി.ടി.ഉഷ മരണ വാര്‍ത്ത അറിയുന്നത്. ഉടനെ തന്നെ അവര്‍ കിനാലൂര്‍ ഉഷ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്ക് എത്തി. കായിക പരിശീലനം നല്‍കാനായി ഒന്നര വര്‍ഷം മുമ്പാണ് ജയന്തി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ അസി.കോച്ചായി എത്തിയത്.

ഇവിടെയുള്ള 27 കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരികയാണ്. കംപ്യൂട്ടര്‍ സയന്‍സിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ജയന്തി ബംഗ്ലൂരില്‍ എന്‍.ഐ.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഉഷാ സ്‌ക്കൂളില്‍ അസിസ്റ്റന്റ് കോച്ചായി ചുമതലയെടുത്തത്. 2016 ല്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണില്‍ ജയന്തി കുറിച്ച റിക്കാര്‍ഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല. അടുത്ത് നടക്കാനിരിക്കുന്ന നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ്മീറ്റിന് ഉഷാ സ്‌ക്കൂളിലെ 9 താരങ്ങളേയും കൊണ്ടുപോകാന്‍ വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത് യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയായിരുന്നു ജയന്തി. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഉഷാ സ്‌ക്കൂള്‍ ഓഫ് അത്‌ലറ്റിക്ക്‌സിലെ കായിക താരങ്ങള്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചതിന്റെ സന്തോഷത്തിലായിരുന്നു ജയന്തിയെന്നും മരണ കാരണം എന്താണന്ന് അറിയില്ലെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ എം.പി.പറഞ്ഞു.

പേരാമ്പ്ര എ.എസ്.പി വിഷ്ണു സുന്ദറിന്റെ നേതൃത്വത്തില്‍ ബാലുശ്ശേരി എസ്.ഐ. റഫീഖും പി. സംഘവും ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് ഡി.സി.ബി.സയിന്റിഫിക്ക് ഓഫീസര്‍ കൃഷ്ണ വി ആര്‍ പരിശോധ നടത്തി. ജയന്തിയുടെ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ മണികണ്ഠനും ഒരു ബന്ധവും സ്‌ക്കൂളിലെത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോയി. ഉഷ സ്‌ക്കൂള്‍ ഓഫ് അത് ലറ്റിക്ക് സ് സെക്രട്ടറി അജന ചന്ദ്രന്‍, മാനേജര്‍ ബാബുരാജ്, അസി. കോച്ച്‌ ജിബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ജയന്തിയുടെ മൃതദേഹത്തോടൊപ്പം അനുഗമിച്ചു. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ് ജയന്തി. സഹോദരങ്ങള്‍ – മണികണ്ഠന്‍, സത്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...