തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിലി(35)നാണ് ഗുരുതരമായി പരിക്കേറ്റത്. പ്രതിയായ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെ(27) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്‌ഷനു സമീപമായിരുന്നു സംഭവം. വിഘ്നേഷ് ഓട്ടോറിക്ഷയിൽ വരുമ്പോൾ ഇയാളുടെ പെൺസുഹൃത്തിനൊപ്പം വിനിൽ സംസാരിച്ചുനിൽക്കുന്നത് കണ്ടു ചോദ്യം ചെയ്യുകയായിരുന്നു. വാക്കുതർക്കത്തിനിടെ വിനിലിനെ തള്ളിയിട്ട് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട്‌ കുത്തുകയായിരുന്നു.

നെഞ്ചിനും കഴുത്തിനും ഗുരുതരമായി കുത്തേറ്റ് റോഡിൽ കിടന്ന വിനിലിനെ നാട്ടുകാർ ഇടപെട്ട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പിന്നീട് വീടിനു സമീപത്തുനിന്നു പോലീസ് പിടികൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു – ഇന്ന് കൌണ്‍സില്‍ യോഗം :...

0
പത്തനംതിട്ട : മേളയുടെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ വിവാദം പുകയുന്നു. നിര്‍ണ്ണായക...

ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് ഉറപ്പിച്ച് വി എം സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ...

പിഎം ശ്രീ : നിലപാടെടുക്കണമെന്നതിൽ സംസ്ഥാന സർക്കാരിൽ ആശങ്ക തുടരുന്നു

0
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിലപാടെടുക്കണമെന്നതിൽ സംസ്ഥാന...

നമ്പർ മാറി വിളിച്ചതിന് പ്രതികാരം ; അശ്ലീല സൈറ്റുകളിൽ വനിതാ ജീവനക്കാരിയുടെ നമ്പർ പങ്കിട്ട...

0
മുണ്ടൂർ: പാലക്കാട്‌ മുണ്ടൂരിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതിയെ...