മാവേലിക്കര സ്വദേശിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: മാവേലിക്കര സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. പ്രായിക്കര വിളയില്‍ വീട്ടില്‍ സത്യദേവനാണ് വന്‍ തട്ടിപ്പിനിരയായത്. സത്യദേവനില്‍ നിന്ന് 24.25 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. 2021 ജൂലൈ മുതല്‍ ഒക്ടോബര്‍വരെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ 32കാരനായ ധര്‍മേന്ദ്രകുമാര്‍ സിങ്ങിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പിടികൂടിയത്. സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുണ്‍ വാസുദേവ് അമേരിക്കയില്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ പേരില്‍ ന്യൂയോര്‍ക്ക് കമ്യൂണിറ്റി ബാങ്കില്‍ 75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും അവകാശിയായി സത്യദേവന്റെ പേരാണ് നല്‍കിയിട്ടുളളതെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

നിരവധി തവണ സത്യദേവനെ ഓണ്‍ലൈനായി ബന്ധപ്പെട്ട പ്രതികള്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് പല തവണയായി പണം തട്ടിയെടുത്തു. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ വ്യാജമുദ്ര പതിപ്പിച്ച കത്തുകളും സത്യദേവന് അയച്ചുകൊടുത്തിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ 2022 മാര്‍ച്ചില്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മേയില്‍ അന്വേഷകസംഘം പ്രതികള്‍ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം നടത്തി. വ്യാജ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...