Friday, July 4, 2025 4:46 pm

താരൻ അകറ്റാൻ അടുക്കളയിലുണ്ട് മരുന്ന് !

For full experience, Download our mobile application:
Get it on Google Play

ഏതൊരാള്‍ക്കും തലയിലെ താരന്‍ വല്ലാത്തൊരു  പ്രശ്നമാണ്. തലയോട്ടിയിൽ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത അടരുകൾ മുടികൊഴിച്ചിലിനും തല ചൊറിച്ചിലിനുമൊക്കെ കാരണമായി മാറുന്നു. പലരിലും ഇത് ആശങ്കയും നിരാശയുമെല്ലാം വർദ്ധിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സലൂൺ ചികിത്സകൾ, താരൻ വിരുദ്ധ ഷാംപൂകൾ, പലവിധ ഉൽ‌പ്പന്നങ്ങൾ എന്നിവ മാറി മാറി പരീക്ഷിച്ചുകൊണ്ട് അവർ വേണ്ടതിലധികം പണം ചിലവഴിക്കുകയും ചെയ്യുന്നു. എല്ലാം തന്നെ താരന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്ന ഒറ്റ പ്രതീക്ഷയിലാണ്. എന്നാൽ പല സാഹചര്യങ്ങളിലും ഇതൊന്നും പ്രയോജനപ്പെടുന്നില്ല.

താരനുമായി ബന്ധപ്പെട്ട പ്രകൃതിദത്ത ചികിത്സകളും, വീട്ടുവൈദ്യമെല്ലാം നമുക്കു ചുറ്റും ഉള്ളപ്പോൾ അവ തേടി പോകുന്നതാണ് കൂടുതൽ ഉചിതം. കാരണം അവയെല്ലാം പാർശ്വഫല വിമുക്തമാണ്.

വരണ്ട തലയോട്ടിയും താരനും തമ്മിലുള്ള വ്യത്യാസം

താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. ഇതുരണ്ടും പലപ്പോഴും ചൊറിച്ചിലിന് കാരണമായേക്കാം. എന്നാൽ താരൻ ഉണ്ടാകുന്നതിന്റെ ഫലമായി ശിരോചർമത്തിൽ നിർജ്ജീവ കോശങ്ങൾ ദിനംപ്രതി പെരുകുകയും നിങ്ങളുടെ നിത്യജീവിതത്തിൽ വഴുവഴുപ്പുള്ളതും ദുർഗന്ധമുള്ളതുമായ വെളുത്ത അടരുകൾ സമ്മാനിക്കുകയും ചെയ്യുന്നു.

മുടിയുടെ പ്രശ്നങ്ങൾ എന്തുതന്നെയായാലും ഏറ്റവും ആദ്യം അത് എന്താണെന്ന് കൃത്യമായി കണ്ടെത്തണം. നിങ്ങളുടെ തലയോട്ടിയെ താരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അത് ഒഴിവാക്കാനുള്ള പ്രതിവിധികൾ തേടി പോകാം. താരന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഏതെല്ലാം വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാം എന്ന് നോക്കാം

1. ഉലുവ

ഉലുവ സാധാരണയായി ഇന്ത്യൻ വിഭവങ്ങൾക്ക് രുചിയും സുഗന്ധവും വർദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. എന്നാൽ അവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. അവയിൽ അമിനോ ആസിഡുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും  ചൊറിച്ചിൽ പ്രശ്നങ്ങളെ വേഗത്തിൽ ഇല്ലാതാക്കുകയും ചെയ്യും.

2 ടേബിൾ സ്പൂൺ ഉലുവ 1-2 കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവെയ്ക്കുക. പിറ്റേന്ന് രാവിലെ അവയെ ഏറ്റവും നല്ല പേസ്റ്റാക്കി പൊടിച്ച് തലയോട്ടിയിൽ പുരട്ടുക. 30-45 മിനുട്ട് കാത്തിരിക്കുക. ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകുക.

2. വേപ്പിലയും വെളിച്ചെണ്ണയും

മറ്റൊരു മികച്ച പ്രതിവിധിയാണ് ഇത്. പതിവായി ഉപയോഗിച്ചാൽ താരന്റെ പ്രശ്നങ്ങൾക്കെല്ലാം വലിയ ആശ്വാസം നൽകും. വേപ്പിന് ആന്റി ഫംഗസ് ഗുണങ്ങളുണ്ട്, അതിനാൽ ഇത് താരൻ ഉണ്ടാക്കുന്ന അണുബാധയ്‌ക്കെതിരെ പോരാടുന്നു. വേപ്പ്, വെളിച്ചെണ്ണ എന്നിവ ഒത്തുചേരുമ്പോൾ ആന്റിസെപ്റ്റിക് പേസ്റ്റായി മാറുന്നു, ഇത് ചൊറിച്ചിൽ തലയോട്ടിയിൽ പ്രകോപനം ഉണ്ടാവുന്നത് എന്നിവയിൽ നിന്നെല്ലാം മോചനം നൽകുന്നു.

പേസ്റ്റ് തയ്യാറാക്കുന്നതിനായി കുറച്ച് വേപ്പില എടുത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി വേപ്പ് പേസ്റ്റിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലെ എല്ലാ ഭാഗത്തും തുല്യമായി പുരട്ടുക. 45-60 മിനിറ്റ് കാത്തിരിക്കാം. താരന്റെ പ്രശ്നങ്ങൾ പൂർണമായും ശമിക്കുന്നതുവരെ എല്ലാ ദിവസവും ആവർത്തിക്കുക.

3. നാരങ്ങയും തൈരും

ഈ കോമ്പിനേഷൻ ഒരു സ്വാഭാവിക കണ്ടീഷണറായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത്, ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും ഇത് തലയോട്ടിയിലെ വരൾച്ചയെ സുഖപ്പെടുത്തുകയും താരൻ ഉണ്ടാവുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

തൈരിലേക്ക് കുറച്ച്  നാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു ഹെയർ മാസ്ക് രൂപപ്പെടുത്താം. ഇത് മുടിയിൽ തേച്ചു പിടിപ്പിച്ച ശേഷം ഉണങ്ങാനായി കാത്തിരിക്കാം. തണുക്ക വെള്ളത്തിൽ കഴുകിക്കളയുക.

5. ഉപ്പ്

ഇത് കണ്ട് നിങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ താരനകറ്റാൻ നിങ്ങളെ മികച്ച രീതിയിൽ സഹായിക്കാൻ കഴിയുന്ന ഒരു മികച്ച ചേരുവയാണ് ഉപ്പ്. ഇതൊരു സ്വാഭാവിക എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും തലയോട്ടിയിൽ നിന്ന് അധിക എണ്ണയും നിർജീവ ചർമ്മ കോശങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും. 3 ടേബിൾസ്പൂൺ ഉപ്പ് താരനുള്ള ചെറുതായി നനച്ച നിങ്ങളുടെ തലയോട്ടിയിൽ 2-3 മിനിറ്റ് മസാജ് ചെയ്യുക. ഉടൻ തന്നെ മുടി കഴുകുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...