ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ചതിൽ മൂന്നാമത്തെ ചീറ്റയും ചത്തു ; മൂന്ന് മാസത്തിനിടെ ഇത് മൂന്നാമത്തെ മരണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ മറ്റൊരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ച ധീര എന്ന പെണ്‍ ചീറ്റയാണ് പാര്‍ക്കിനുള്ളില്‍ മറ്റൊരു ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമായി ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം കുനോയില്‍ മരിക്കുന്ന മൂന്നാമത്തെ ചീറ്റയാണിത്. കഴിഞ്ഞ വര്‍ഷം മുതല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇരുപത് ചീറ്റകളെ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവന്നത്, അതില്‍ രണ്ടെണ്ണം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചത്തിരുന്നു.

വൃക്കരോഗം ബാധിച്ചിരുന്ന സാഷ മാര്‍ച്ചില്‍ ചത്തു. ജനുവരി 23ന്, സാഷ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അതിനെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ക്വാറന്റൈന്‍ എന്‍ക്ലോസറിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിലില്‍, രണ്ടാമത്തെ ചീറ്റയായ ഉദയ് ദേശീയ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...