എസി ഹാളിൽ 32 സെക്രട്ടറിമാരുടെ യോഗം ; ചീഫ് സെക്രട്ടറിയുടെ നടപടി വിവാദത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചതായി ആക്ഷേപം. മുഖ്യമന്ത്രി പോലും വീഡിയോ കോൺഫറൻസ് വഴി യോഗം വിളിക്കുമ്പോഴാണ് 32 സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റിൽ യോഗം നടത്തിയത്. ശീതീകരിച്ച കോൺഫറൻസ് ഹാളിലെ യോഗത്തിനു ശേഷം ഐഎഎസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തിയതായി സൂചനയുണ്ട്.

പ്രതിമാസം നടക്കുന്ന വകുപ്പ് സെക്രട്ടറിമാരുടെ അവലോകന യോഗമാണു സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചീഫ് സെക്രട്ടറി വിളിച്ചത്. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് 32 സെക്രട്ടറിമാർ പങ്കെടുത്തു. കോവിഡ് പ്രതിരോധ ചുമതലയുള്ളവരടക്കം പങ്കെടുക്കുന്ന യോഗമായതിനാൽ വീഡിയോ കോൺഫറൻസ് വഴി വേണമെന്നു സെക്രട്ടറിമാർ ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി നിലപാടിൽ ഉറച്ചു നിന്നതായാണു സൂചന.
സമരങ്ങൾക്കുപോലും ആളെണ്ണം പരിമിതപ്പെടുത്തിയപ്പോഴാണ് 32 സെക്രട്ടറിമാർ യോഗം ചേർന്നത്.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരും കോവിഡ് പ്രതിരോധ ചുമതലയുള്ളവരും ശീതികരിച്ച മുറിയിലുള്ള പങ്കെടുത്തതിനാൽ യോഗം കഴിഞ്ഞ് ചില ഐഎഎസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയും നടത്തി. സമ്പർക്ക വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്ത് നിയമം തെറ്റിച്ച് ചീഫ് സെക്രട്ടറി യോഗം വിളിച്ചത് ഐഎഎസ് അസോസിയേഷനിലും ചർച്ചയായി. വിഴിഞ്ഞം തുറമുഖത്തിനായുള്ള പാറക്ഷാമം പരിഹരിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ചീഫ് സെക്രട്ടറി വകുപ്പ് സെകട്ടറിമാർക്ക് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...