ഇന്ന് കാര്‍ഗില്‍ യുദ്ധത്തിന്റെ 21-ാം വാര്‍ഷികം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ന് പാകിസ്ഥാനോടുളള കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യം വിജയം വരിച്ചിട്ട് 21 വര്‍ഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

1999 മെയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്. മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച്‌ കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്.

ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന്‍ പരാജയ ഭീതിയിലായി. അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ സഹായം നിരസിച്ചു. ഇതോടെ പാകിസ്താന്‍ പരാജയം മണത്തു.

ഇരു രാജ്യങ്ങളും ആണവ ശക്തിയായതിന് ശേഷമുളള യുദ്ധത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. എന്നാല്‍ പിടിച്ച്‌ നില്‍ക്കാന്‍ കഴിയാതെ പാകിസ്ഥാന്‍ പരാജയം സമ്മതിച്ചതോടെ 1999 ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചതായി രാജ്യം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. അവരുടെ ധീരസ്മരണക്ക് മുന്നില്‍ രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...