മാലിന്യ മുക്ത പ‍ഞ്ചായത്ത് പദ്ധതി വിജയിപ്പിക്കാന്‍ ശക്തമായ തീരുമാനങ്ങളെടുത്ത് ചേലേമ്പ്ര പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : മാലിന്യ മുക്ത പ‍ഞ്ചായത്ത് പദ്ധതി വിജയിപ്പിക്കാന്‍ ശക്തമായ തീരുമാനങ്ങളെടുത്ത് മലപ്പുറം ചേലേമ്പ്ര പഞ്ചായത്ത്. പാഴ്‌വസ്തുക്കൾ ഏറ്റെടുക്കാൻ‍ ഓരോ 2 മാസവും ഹരിത കർമസേന വീടുകളിലെത്തും. ചേലേമ്പ്ര പഞ്ചായത്ത് സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് വീടുകളിൽ നേരത്തേ പാഴ്‌വസ്തു ശേഖരണത്തിന് കാർഡ് എത്തിച്ചത്. 9,000ൽ അധികം വീടുകൾ പഞ്ചായത്തിൽ ഉണ്ടെങ്കിലും പകുതി വീടുകളിൽ നിന്നു പോലും പാഴ്‌വസ്തുക്കൾ ഹരിതകർമ സേനയ്ക്ക് ലഭിക്കുന്നില്ല. ഹരിതകർമ സേനയ്ക്ക് പ്ലാസ്റ്റിക് അടക്കമുള്ള പാഴ്‌വസ്തുക്കൾ കൈമാറാത്ത വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും ചേലേമ്പ്ര പഞ്ചായത്തില്‍ നിന്നും 6 മുതൽ സേവനത്തിന് നിരോധനം ഏര്‍പ്പെടുത്തി. പഞ്ചായത്ത് , വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ഒരു സേവനവും നൽകേണ്ടതില്ലെന്നാണ് തീരുമാനം.

ഹരിതകർമ സേനയ്ക്ക് നൽകാതെ ചിലർ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു. മറ്റു ചിലർ ജലാശയങ്ങളിലും പൊതു സ്ഥലത്തും തള്ളുന്നുണ്ട്. ഇതിനൊന്നും കടിഞ്ഞാണിടാതെ മാലിന്യ മുക്ത പ‍ഞ്ചായത്ത് പദ്ധതി വിജയിക്കില്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പാ‌ഴ്‌വസ്തുക്കൾ കൈമാറി 60 രൂപ ഫീസ് നൽകുമ്പോൾ അത് കാർഡിൽ രേഖപ്പെടുത്തി വാങ്ങണമെന്നും അത്തരം കാർഡിന്‍റെ പകർപ്പ് ഹാജരാക്കാത്ത ആർക്കും ഇനി പ‍ഞ്ചായത്ത്– വില്ലേജ് ഓഫിസുകളിൽ നിന്ന് ഒരു സേവനവും നൽകേണ്ടതില്ലെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....