ഗുജറാത്ത് തിരഞ്ഞെടുപ്പ് 2022 : രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളില്‍ ബാക്കിയുള്ള 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് 2022 ഡിസംബര്‍ 5 ന് നടക്കും. എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികള്‍ വിജയ പ്രതീക്ഷയിലാണ്. 833 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. പരസ്യ പ്രചാരണം അവസാനിച്ചു. ഇനി വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് കണ്ടറിയണം. 61 രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി.ഭാരതി അറിയിച്ചു.

ആകെ 2,51,58,730 വോട്ടര്‍മാരില്‍ 1,29,26,501 പുരുഷ വോട്ടര്‍മാരാണുള്ളത്. സ്ത്രീ വോട്ടര്‍മാര്‍ 1,22,31,335, മറ്റ് വോട്ടര്‍മാര്‍ 894 എന്നിങ്ങനെയാണ്. 26,409 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പോളിങ് ശതമാനം കുറവായിരുന്നു. നഗരത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വിമുഖത കാണിച്ചതാണ് പോളിംഗ് കുറച്ചതെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം ഘട്ടത്തില്‍ എല്ലാവരും വോട്ടുചെയ്യാന്‍ എത്തണമെന്ന് ഗുജറാത്തിലെ വോട്ടര്‍മാരോട് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...