കൊച്ചി : ചെല്ലാനത്ത് വെള്ളം കയറിയ സ്ഥലങ്ങള്‍ ഹൈബി ഈഡന്‍ എം.പി, ജനപ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം കളക്ടര്‍ എസ് സുഹാസ് സന്ദര്‍ശിച്ചു . ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളേയും ഗര്‍ഭിണികളേയും ബന്ധുവീടുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
സെന്റ് മേരീസില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഡി.സി.സിയും കുമ്പളങ്ങിയില്‍ FLTC യും ആയിട്ടുണ്ട്. പോലീസിനേയും അഗ്നിശമന സേനയേയും ട്രക്ക് ഉള്‍പ്പെടെയുള്ള വാഹന സൗകര്യത്തോടെ സജ്ജമാക്കുകയും ചെയ്തു. NDRF സേനാംഗങ്ങള്‍ നാളെ മുതല്‍ സ്ഥലത്തുണ്ടാവുമെന്നും കളക്ടര്‍ അറിയിച്ചു.