ചെമ്പടാക്ക് കൃഷിയില്‍ വിജയം കൊയ്ത്‌ അടൂര്‍ സ്വദേശി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മനം മയക്കുന്ന മണവും രുചിയുമുള്ള ചെമ്പടാക്ക് കൃഷിയില്‍ വിജയം കൊയ്ത്‌ അടൂര്‍ സ്വദേശി. അടൂര്‍ നെല്ലിമൂട്ടില്‍ തോട്ടുവ വീട്ടില്‍ റേ തോമസ്. ചക്കയിനത്തില്‍പ്പെട്ട ബോര്‍ണിയോ വനാന്തരങ്ങളില്‍ ജന്മം കൊണ്ടതാണ് ചെമ്പ ടാക്ക്. വിദേശ പഴച്ചെടികള്‍ കൃഷിചെയ്യുന്നവര്‍ നിരവധിപേര്‍ കേരളത്തിലുണ്ട്. എന്നാല്‍ ചെമ്പടാക്ക് കൃഷി ചെയ്യുന്നവര്‍ വളരെ ചുരുക്കമാണ്.

ചക്കയുടെ രൂപസാദൃശ്യമുള്ള ചെമ്പടാക്ക് വളരെ ചെറുതാണ്. ഉള്ളില്‍ രണ്ടില്‍ കൂടുതല്‍ ചുള വരില്ല എന്നതാണ് പ്രധാന പ്രത്യേകത. ഒപ്പം പഴുത്ത ചുളയ്ക്ക് നല്ല മണവുമാണ്. ഒരുകിലോ മുതല്‍ ഒന്നരകിലോ വരെ തൂക്കമുണ്ട് ചെമ്പടാക്കിന്. ചുളകള്‍ക്ക് നല്ല മഞ്ഞകലര്‍ന്ന ഓറഞ്ച് നിറവും നല്ല മധുരവുമാണ്. കടും പച്ചനിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണെന്നത് ഇതിനെ ചക്കയില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ചെമ്പടാക്ക് നമ്മുടെ നാട്ടില്‍ പൊതുവെ പിടിച്ചുവരാന്‍ പ്രയാസമുള്ളതാണെന്ന് റേ തോമസ് പറയുന്നു.

പൊതുവെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ വ്യാപകമായി കണ്ടുവരുന്നതെന്നും ഇദ്ദേഹം പറയുന്നു. ചെമ്പടാക്ക് നട്ടുപിടിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല നീര്‍വാഴ്ചയും സൂര്യപ്രകാശവും വേണം. പ്ലാവ് വളരുന്ന ഏത് മണ്ണിലും ചെമ്പടാക്കും കൃഷിചെയ്യാം. തൈ നട്ട് ആദ്യത്തെ രണ്ടുവര്‍ഷം പ്രത്യേക പരിപാലനം വളരെ ആവശ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...