Monday, April 28, 2025 6:48 pm

സ്ഥിരം ബലാത്സംഗം ചെയ്യുന്നവരുടെ കെമിക്കൽ കാസ്ട്രേഷൻ പാക്കിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ സ്ഥിരമായി അറസ്റ്റിലാകുന്ന ബലാത്സംഗം കുറ്റവാളികളെ മരുന്ന് ഉപയോഗിച്ച്‌ വന്ധീകരിച്ചുള്ള (കെമിക്കല്‍ കാസ്‌ട്രേഷന്‍) ശിക്ഷ നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പാസാക്കി. ബില്ലില്‍ പറയുന്നത് ഇത്തരത്തിലാണ് ‘പ്രധാനമന്ത്രി രൂപീകരിച്ച നിയമങ്ങളാല്‍ യഥാവിധി വിജ്ഞാപനം ചെയ്യപ്പെടുന്ന പ്രക്രിയയാണ് കെമിക്കല്‍ കാസ്‌ട്രേഷന്‍, അതിലൂടെ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഏത് കാലയളവിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിവില്ലാത്തവനാകുന്നു, കോടതി ഉത്തരവിട്ടാല്‍ മയക്കുമരുന്ന് നല്‍കുന്നതിലൂടെ അതു ചെയ്യാനുള്ള അധികാരം ഒരു വിജ്ഞാപനമാകുന്നു.

സംയുക്ത സമ്മേളനത്തില്‍, 2021ലെ ബലാത്സംഗ വിരുദ്ധ (അന്വേഷണവും വിചാരണയും) ബില്ലും പാസാക്കി. ബലാത്സംഗക്കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും പ്രത്യേക കോടതികള്‍ രൂപീകരിക്കാനും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാനും അധികാരികളെ പ്രാപ്തരാക്കും. പ്രത്യേക കോടതികള്‍ നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും.

രാജ്യത്തുടനീളമുള്ള ബലാത്സംഗക്കേസുകളില്‍ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പാക് പാര്‍ലമെന്റില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചത്. ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ രജിസ്റ്ററില്‍ തുടര്‍ച്ചയായി കുറ്റവാളികളെ ചേര്‍ക്കും. അതേസമയം, ബില്ലിനെ എതിര്‍ത്ത് ഇസ്‌ലാമിക നേതാക്കള്‍ രംഗത്തെത്തി. ബില്‍ ‘ശരിയത്ത് വിരുദ്ധവും അനിസ്‌ലാമികവും’ എന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി സെനറ്റര്‍ മുഷ്താഖ് അഹമ്മദ് ബില്ലിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത് അനിസ്ലാമികവും ശരീയത്ത് നിയമ വിരുദ്ധവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തന്റെ പ്രതിഷേധം അടയാളപ്പെടുത്തുന്നതിനിടയില്‍, ശരീയത്തില്‍ കാസേ്രടഷന്‍ പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ അത്തരമൊരു ബില്‍ പാസാക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് അഹമ്മദ് അവകാശപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല

0
തൃശൂർ : പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല. ആന വരുമ്പോൾ...

അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ രേഖകള്‍ ഹാജരാക്കി നടൻ ഷൈൻ ടോം ചാക്കോ

0
കൊച്ചി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മെഡിക്കൽ...

ഭീകരാക്രമണം : സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

0
ന്യൂഡൽഹി:‌ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ നടന്ന സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ...

ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധനം ഉടൻ നീക്കാനാവില്ലെന്ന് കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍

0
ബെംഗളൂരു: കേരള -കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനത്തിൽ നിലപാട്...