ഹരിയാന : ഹരിയാനയിലെ ബല്ലാബര്‍ഗാവില്‍ കെമിക്കല്‍ ഫാക്ടറിയിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു . 27 ലധികം പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറിയ്ക്കകത്ത് നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഹരിയാനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ; നാല് പേര്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment