മലയാള സിനിമയിലെ നായക – വില്ലൻ വേഷങ്ങളിൽ സജീവ സാന്നിദ്ധ്യമായ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി. ഇൻസ്റ്റഗ്രാമിലൂടെ ചെമ്പൻ വിനോദ് ജോസ് തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. കോട്ടയം സ്വദേശിനിയായ സൈക്കോളജിസ്റ്റ് ഡോ. മറിയം തോമസാണ് വധു. ലോക് ഡൗൺ കാലമായതിനാൽ ആർക്കും പങ്കെടുക്കാൻ കഴിഞ്ഞില്ല. ചെമ്പൻ വിനോദ് ജോസിന്റെ രണ്ടാം വിവാഹമാണിത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ” നായകൻ ” എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്റെ സിനിമയിലെ അരങ്ങേറ്റം. ലിജോയുടെ ” അങ്കമാലി ഡയറീസ് ” എന്ന ചിത്രത്തിന് ചെമ്പനാണ് തിരക്കഥാ എഴുതിയത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ വേഷം ചെമ്പന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്.
റിപ്പോർട്ട് – സലിം പി.ചാക്കോ