ചെങ്ങന്നൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിലുള്ള കരിയര്‍ ജാലകം ജില്ലാതല വിതരണോദ്ഘാടനം ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ-കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി.) പി.എസ്.നൗഷാദ്, ചെങ്ങന്നൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍.യമുനാദേവി, ഷീല കെ.ദാസ്, ഡോ.ആര്‍.രാജഗോപാല്‍, മോനി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്താം ക്ലാസ്സ് മുതല്‍ ബിരുദാനന്ദര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് എംപ്ലോയ്‌മെന്റ് വകുപ്പ് സംസ്ഥാന സ്‌കില്‍ മിഷന്റെ സഹകരണത്തോടെ കരിയര്‍ സംബന്ധമായ അറിവ് പകരുന്നതിനായി കരിയര്‍ ജാലകം തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലെ ലൈബ്രറികളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ കോപ്പികളാണ് വിതരണം ചെയ്യുന്നത്. സോഫ്റ്റ്‌കോപ്പി വെബ്‌സൈറ്റിലും ലഭ്യമാണ്. കരിയര്‍ ജാലകത്തിന്റെ കോപ്പികള്‍ നഗരസഭാ ലൈബ്രറിയില്‍ വായനയ്ക്ക് ലഭ്യമാണെന്ന് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു.