മോട്ടോർ വാഹന നിയമം ലംഘിച്ചു ; ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജാധിരാജ് ബസ്സ് അധികൃതർ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മോട്ടോർ വാഹന നിയമം ലംഘിച്ച സ്വകാര്യ ബസ് അധികൃതർ പിടിച്ചെടുത്തു. ചെങ്ങന്നൂർ-ഭരണിക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന രാജാധിരാജ് ബസ് ബുധനാഴ്ച ഉച്ചക്ക് ചെങ്ങന്നൂർ സ്വകാര്യ ബസ് സ്റ്റാന്റിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പിലെ വെഹിക്കിൾ ഇൻസ് പെക്ടർ ബിജു, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടര്‍  സരസ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്  ഫിറ്റ്നസ്  സർട്ടിഫിക്കറ്റ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നിലെ ടയറുകൾ തീർത്തും മോശമായ അവസ്ഥയിലായിരുന്നു. സ്പീഡ് ഗവേർണർ ഇളക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. നിരോധിച്ച എയർ ഹോൺ വാഹനത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും കണ്ടക്ടർ ലൈസൻസിന്റെ  കാലാവധി കഴിഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു. നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ചു കൊണ്ടാണ് നിറയെ യാത്രക്കാരുമായി അപകടകരമായി സർവീസ് നടത്തിവന്നിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...