പുനലൂരില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാർഥികള്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പുനലൂർ : കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട്  വിദ്യാർഥികള്‍ മുങ്ങി മരിച്ചു. പുനലൂർ ശബരിഗിരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഇളമ്പല്‍ – ആരംപുന്ന കമൽ ഭവനില്‍ എസ് . രാജീവിന്റെ മകന്‍ അനന്തു കൃഷ്ണൻ, പിറവന്തൂര്‍  ഗോകുലം വീട്ടില്‍  സോമരാജന്റെ മകന്‍  അതുൽ എസ്. രാജ് എന്നിവരാണ്‌ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഇന്ന് ഉച്ചയോടെ ഫയർ സ്റ്റേഷന് സമീപത്തെ കുളിക്കടവിലാണ് ഇവര്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ ഇറങ്ങിയത്‌. ഇരുവരും ഒഴുക്കില്‍പ്പെട്ടയുടനെ  കൂടെയുണ്ടായിരുന്ന സഹപാഠികൾ ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ അറിയിച്ചു. സ്റ്റേഷൻ ഓഫീസർ ആർ.ഷിജുവിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ടീം സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...