റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റിയാദ് : റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ് മരിച്ചത്. ബുറൈദ ശാറമിയയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വിദേശിയുടെ വാഹനമിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കും. 15 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. മാതാവ്: പാത്തുമ്മ കുട്ടി,ഭാര്യ: അൻസി ബഷീർ. മക്കൾ: മിഷാൽ ബഷീർ (19), ഫാത്തിമ ഷഹാന (14), അഷ്ന (11).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....