കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങള്‍ ; ഫ്ലാഷ് മോബും തെരുവുനാടകവുമായി കോളേജ് വിദ്യാര്‍ത്ഥികളും കോന്നി ജനമൈത്രി പോലീസും

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനമൈത്രി പോലീസ് കോന്നി വി എൻ എസ് കോളേജിന്റെ  സഹകരണത്തോടെ കോന്നി കെ എസ് ആർ ടി സി ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബും തെരുവ് നാടകവും നടത്തി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പോലീസിന്റെ  പുതിയ പദ്ധതിയായ ‘മാലാഖ’ എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, ജനമൈത്രി ബീറ്റ് ഓഫീസർ സുബീക്ക് റഹീം, ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അദ്ധ്യാപകർ, ബന്ധുക്കൾ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവത്കരണം നടത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. മാർച്ച് 31 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടികൾ. കുട്ടികൾക്ക് നേരേയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിച്ച വാവ എക്സ് പ്രസ്സ് എന്ന പേരിലുള്ള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.

ഇതിനുപുറമേ ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവ് നാടകങ്ങൾ, പൊതുപരിപാടികൾ, പോലീസിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ എന്നിവയും നടത്തും.  കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ അവബോധം നൽകുന്നതിനാണ് കേരള പോലീസ് ഇതിലൂടെ ശ്രമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....