ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെയും ഭാര്യയെയും അപമാനിച്ച ഡി.ടി.ഒ യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും കെ.എസ്.ആർ.ടി.സി.ഇ.എ (സി ഐ.ടി.യു)സൂചന പിക്കറ്റിംഗ് നടത്തി. കെ.എസ്.ആർ.ടി.ഇ.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അൻസാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിലെ ഗ്രേഡ് വൺ ഡ്രൈവറായ അനിൽ കുമാറിനെയും ഭാര്യ ആശാ ഗോപാലിനെയും ഡിടിഒ അപമാനിച്ചെന്നാണ് പരാതി . ഇക്കഴിഞ്ഞ 12ന് ഡ്യൂട്ടി സമയത്ത് അനിൽകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിരികെ ഓഫീസിൽ അവധിയെടുക്കാൻ എത്തിയപ്പോൾ ഡിടിഒ അപമാനിച്ച് സംസാരിച്ചു എന്നാണ് ഇയാൾ പരാതിയിൽ പറയുന്നത് . ഇവർ പോലീസ് മേധാവിക്കും വനിതാ സെല്ലിനും പട്ടികജാതിക്കമ്മീഷനും പരാതി നൽകി.
പ്രതിഷേധ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ബി.മോഹനകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ , ബിനു മോഹൻ, വി കെ ജയൻ, സനൽകുമാർ, കെ.മോഹൻ, എം.ജെ രാജൻ എന്നിവർ പ്രസംഗിച്ചു.