കെ.എസ്.ആർ.ടി.സി ഡ്രൈവറെയും ഭാര്യയെയും അപമാനിച്ച ചെങ്ങന്നൂര്‍ ഡി.ടി.ഒ യെ അറസ്റ്റ് ചെയ്യണമെന്ന് സി.ഐ.ടി.യു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെയും ഭാര്യയെയും അപമാനിച്ച ഡി.ടി.ഒ യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വകുപ്പുതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും കെ.എസ്.ആർ.ടി.സി.ഇ.എ (സി ഐ.ടി.യു)സൂചന പിക്കറ്റിംഗ് നടത്തി. കെ.എസ്.ആർ.ടി.ഇ.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അൻസാർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയിലെ ഗ്രേഡ് വൺ ഡ്രൈവറായ അനിൽ കുമാറിനെയും ഭാര്യ ആശാ ഗോപാലിനെയും ഡിടിഒ അപമാനിച്ചെന്നാണ് പരാതി . ഇക്കഴിഞ്ഞ 12ന് ഡ്യൂട്ടി സമയത്ത് അനിൽകുമാറിന്  ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിരികെ ഓഫീസിൽ അവധിയെടുക്കാൻ എത്തിയപ്പോൾ ഡിടിഒ അപമാനിച്ച് സംസാരിച്ചു എന്നാണ് ഇയാൾ പരാതിയിൽ പറയുന്നത് . ഇവർ പോലീസ് മേധാവിക്കും വനിതാ സെല്ലിനും പട്ടികജാതിക്കമ്മീഷനും പരാതി നൽകി.
പ്രതിഷേധ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ബി.മോഹനകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ രവീന്ദ്രൻ , ബിനു മോഹൻ, വി കെ ജയൻ, സനൽകുമാർ, കെ.മോഹൻ, എം.ജെ രാജൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...