ചെങ്ങന്നൂർ : ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വെള്ളിയാഴ്ച്ച രാവിലെ 10 ന് കുളിക്കാംപാലം പുലിയൂർ സെന്റ് തോമസ് മാർത്തോമാ പാരീഷ് ഹാളിൽ നടക്കും. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 602 വീടുകളാണ് ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, കൃഷി, സാമൂഹ്യ നീതി, ഐടി, ഫിഷറീസ്, വ്യവസായ, ക്ഷീര വികസന, പട്ടികജാതി പട്ടികവർഗ്ഗ, ആരോഗ്യ, ഗ്രാമവികസന, പബ്ലിക്ക് റിലേഷൻ വകുപ്പുകൾ, കുടുംബശ്രീ, ശുചിത്വമിഷൻ, ലീഡ് ബാങ്ക്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും അദാലത്തിൽ ലഭ്യമാകും.
സജി ചെറിയാൻ എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്യും. ഗണേഷ് കുമാർ എംഎൽഎ മുഖ്യാതിഥിയാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത അധ്യക്ഷയാകും. സെക്രട്ടറി ആർ സുലജ റിപ്പോർട്ട് അവതരിപ്പിക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി പി വിശ്വംഭര പണിക്കർ മുഖ്യ പ്രഭാഷണം നടത്തും. അദാലത്തിൽ പങ്കെടുക്കുന്ന ഗുണഭോക്താക്കൾക്ക് അപേക്ഷ നൽകാനായി പ്രത്യേക കൗണ്ടറും ഉണ്ടാകും. പങ്കെടുക്കാനെത്തുന്നവർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. ഗുണഭോക്താക്കളുടെ പരാതികൾ അദാലത്തിൽ തീർപ്പു കൽപ്പിക്കും. പരിഹാരമാകാത്തവ വകുപ്പുമേധാവികൾക്കു കൈമാറുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി അജിത, വൈസ് പ്രസിഡന്റ് ജി വിവേക് എന്നിവർ അറിയിച്ചു.
ചെങ്ങന്നൂര്‍ ; ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വെള്ളിയാഴ്ച്ച
RECENT NEWS
Advertisment