റിയാദ് : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിദ്ദയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശി കബീറാണ് (47) മരിച്ചത്. ബുധനാഴ്ച രാവിലെ ജിദ്ദയില്‍ നിന്ന് എഴുപത് കിലോമീറ്ററകലെ ഖുലൈസിലായിരുന്നു അപകടം.
കബീര്‍ സഞ്ചരിച്ച വാഹനം പിറകില്‍ വന്ന വാഹനം ഇടിച്ച് മറിയുകയായിരുന്നു. കബീര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. കബീറിന്റെ മൃതദേഹം ഖുലൈസ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല