ചെങ്ങന്നൂര്‍: ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കാന്‍ നഗരസഭ ഐസിഡിഎസ് മുഖേന കെല്‍ട്രോണിന്റെ സഹായത്തോടെ ക്യാമ്പ് നടത്തി. വൈകല്യം സ്ഥിരീകരിച്ച് അതിനാവശ്യമായ സഹായ ഉപകരണങ്ങള്‍ നഗരസഭ സൗജന്യമായി വിതരണം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സുധാമണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എസ്.വിദ്യ എന്നിവര്‍ പ്രസംഗിച്ചു. വീല്‍ചെയര്‍, വെപ്പുകാല്, കേഴ്‌വിക്കായുള്ള ഉപകരണം, ബ്രയിന്‍ലിപി കമ്പ്യൂട്ടര്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പഠനസഹായ ഉപകരണങ്ങളുടെ കിറ്റ് തുടങ്ങിയവയാണ് നഗരസഭ സൗജന്യമായി വിതരണം ചെയ്യുന്നത്.