ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കാന്‍ ചെങ്ങന്നൂര്‍ നഗരസഭ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കാന്‍ നഗരസഭ ഐസിഡിഎസ് മുഖേന കെല്‍ട്രോണിന്റെ സഹായത്തോടെ ക്യാമ്പ് നടത്തി. വൈകല്യം സ്ഥിരീകരിച്ച് അതിനാവശ്യമായ സഹായ ഉപകരണങ്ങള്‍ നഗരസഭ സൗജന്യമായി വിതരണം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്.സുധാമണി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സമ്മ ഏബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂര്‍, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എസ്.വിദ്യ എന്നിവര്‍ പ്രസംഗിച്ചു. വീല്‍ചെയര്‍, വെപ്പുകാല്, കേഴ്‌വിക്കായുള്ള ഉപകരണം, ബ്രയിന്‍ലിപി കമ്പ്യൂട്ടര്‍, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്ക് പഠനസഹായ ഉപകരണങ്ങളുടെ കിറ്റ് തുടങ്ങിയവയാണ് നഗരസഭ സൗജന്യമായി വിതരണം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...