ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 2023 വർഷത്തെ ഭദ്രാസന കലാമേള കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രൽ തീർത്ഥാടന ദേവാലയത്തിൽ വെച്ച് നടന്നു. സമ്മേളനത്തിന് ഇടവക വികാരി ഫാ. വിൽസൺ ശങ്കരത്തിൽ സ്വാഗതവും ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ. തോമസ് വർഗ്ഗീസ് കടവിൽ അധ്യക്ഷതയും വഹിച്ചു. സമ്മേളനത്തിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഭദ്രാസന കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി കെ കോശി മുഖ്യ സന്ദേശം നൽകി. ഇടവക സഹാവികാരി ഫാ.റ്റിനോ തങ്കച്ചൻ, ഇടവക സെക്രട്ടറി ബിനോയ് പി ജോർജ്, ഇടവക സംയുക്ത യുവജനപ്രസ്ഥാനം പ്രതിനിധി സജി മുളമൂട്ടിൽ എന്നിവർ ആശംസകൾ അറിയിക്കുകയും സമ്മേളനത്തിന് യുവജനപ്രസ്ഥാന ഭദ്രാസന ജനറൽ സെക്രട്ടറി അബു എബ്രഹാം വീരപ്പള്ളി നന്ദി അറിയിക്കുകയും ചെയ്തു.
അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.ഡോ നൈനാൻ വി ജോർജ്ജ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മെത്രാസന കൗൺസിൽ അംഗങ്ങൾ, മർത്തമറിയം സമാജം ഭദ്രാസന സെക്രട്ടറി സാലി തോമസ്, ട്രസ്റ്റി അച്ചൻകുഞ്ഞ് വർഗീസ് ഭദ്രസനത്തിലെ ഇതര ആത്മീയ സംഘടന പ്രവർത്തകരും ഭദ്രാസന കലാമേളയിൽ പങ്കെടുത്തു. കലാമത്സരത്തിന് ഭദ്രാസന യുവജനപ്രസ്ഥാന ജോയിന്റ് സെക്രട്ടറി അലീന മെറിയ സജി,ട്രഷറർ റോബിൻ സാമുവേൽ റോയ്സ്, പ്രോഗ്രാം കോഡിനേറ്റർമാരായ അമൽ രാജ്, മെബിൻ കെ മാത്യൂ & ശില്പാ മെറിൻ ജേക്കബ്,കേന്ദ്ര അസംബ്ലി അംഗങ്ങളായ ബിജോയ് പി ഗീവർഗീസ്, അഞ്ചു എലിസബത്ത് യോഹന്നാൻ,ഡിസ്റ്റിക് സെക്രട്ടറിമാരായ റിനു തോമസ്,ജോജോ ജോസഫ് സക്കറിയ,മെറിൽ ഐപ്പ് ഷാജി, മെവിൻ മാണി,ഭദ്രാസന പ്രതിനിധി ജൊഹാൻ ജോസഫ് ജോർജ്, ഇടവക യുവജനപ്രസ്ഥാന ഭാരവാഹികളായ ജോസഫ് ജയിംസ്,ഷിജു ടി,സിനു തുരത്തേൽ എന്നിവർ നേതൃത്വം വഹിച്ചു.