കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ കനിവിനെ കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയിൽ കുറ്റപത്രം നൽകി. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ട്. കനിവ് ഉൾപ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്സൈസിന് വീഴ്ചയുണ്ടായി. ഒഴിവാക്കിയ 9 പേരുടെയും ഉഛ്വാസ വായുവിൽ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നു മാത്രം റിപ്പോർട്ടിൽ പറയുന്നു.

ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പടെ ഒഴിവാക്കപെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറി. സാക്ഷികൾ മൊഴി നൽകിയത് മാറ്റി. കഞ്ചാവ്‌ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നൽകി. ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...