ചെങ്ങന്നൂർ : നഗരസഭയുടെ കെട്ടിടനികുതിയായി പിരിച്ചെടുത്തത് മൂന്നുകോടി. ഇതു നഗരസഭയ്ക്ക് റെക്കോഡ് വരുമാനമുണ്ടാക്കിയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം നഗരസഭയ്ക്ക് കെട്ടിടനികുതിയിനത്തിൽ 2,56,32,341 രൂപയാണ് ലഭിച്ചത്. ഏഴു വാർഡുകളിൽ കെട്ടിടനികുതി ശേഖരണം നൂറുശതമാനം പൂർത്തീകരിച്ചു. അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, 17, 19 വാർഡുകളിലാണ് നൂറുശതമാനം പൂർത്തിയാക്കിയത്. ഇതോടൊപ്പം വാർഡ് ഒന്ന്, 20 എന്നീ വാർഡുകളും നൂറുശതമാനത്തിനടുത്തെത്തി. നികുതി പിരിച്ചെടുക്കാൻ നേതൃത്വംനൽകിയ റവന്യൂവിഭാഗം ഉദ്യോഗസ്ഥരെയും കൗൺസിലർമാരെയും ആദരിച്ചു.
നഗരസഭാ കൗൺസിലിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം നഗരസഭാധ്യക്ഷ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതിയ അക്ഷന്മാരായ റിജോ ജോൺ ജോർജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കൽ, കൗൺസിലർ സിനി ബിജു, സെക്രട്ടറി ടി.വി. പ്രദീപ്‌കുമാർ, സ്റ്റാഫ് കൗൺസിൽ കൺവീനർ സി. നിഷ, സൂപ്രണ്ട് എസ്. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.വി. പ്രദീപ്‌കുമാർ, റവന്യൂ സൂപ്രണ്ട് എസ്. ഗിരീഷ്‌കുമാർ, റവന്യൂ ഇൻസ്പെക്ടർ ആർ.എസ്. ശാന്തി, ക്ലാർക്കുമാരായ രശ്മി ഭാസ്‌കരൻ, ടി. ഷിബു, അശ്വതി ധരൻ, ടി. വിപിൻദാസ്, ജോൺസി മോൾ, അശോക് വർഗീസ്, എസ്.എ. ആശ എന്നിവരെയാണ് ആദരിച്ചത്.