ചെങ്ങന്നൂർ നഗരസഭ കെട്ടിടനികുതിയായി പിരിച്ചെടുത്തത് മൂന്നുകോടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നഗരസഭയുടെ കെട്ടിടനികുതിയായി പിരിച്ചെടുത്തത് മൂന്നുകോടി. ഇതു നഗരസഭയ്ക്ക് റെക്കോഡ് വരുമാനമുണ്ടാക്കിയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം നഗരസഭയ്ക്ക് കെട്ടിടനികുതിയിനത്തിൽ 2,56,32,341 രൂപയാണ് ലഭിച്ചത്. ഏഴു വാർഡുകളിൽ കെട്ടിടനികുതി ശേഖരണം നൂറുശതമാനം പൂർത്തീകരിച്ചു. അഞ്ച്, ആറ്‌, ഏഴ്, എട്ട്, ഒൻപത്, 17, 19 വാർഡുകളിലാണ് നൂറുശതമാനം പൂർത്തിയാക്കിയത്. ഇതോടൊപ്പം വാർഡ് ഒന്ന്, 20 എന്നീ വാർഡുകളും നൂറുശതമാനത്തിനടുത്തെത്തി. നികുതി പിരിച്ചെടുക്കാൻ നേതൃത്വംനൽകിയ റവന്യൂവിഭാഗം ഉദ്യോഗസ്ഥരെയും കൗൺസിലർമാരെയും ആദരിച്ചു.

നഗരസഭാ കൗൺസിലിന്റെയും സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗം നഗരസഭാധ്യക്ഷ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതിയ അക്ഷന്മാരായ റിജോ ജോൺ ജോർജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കൽ, കൗൺസിലർ സിനി ബിജു, സെക്രട്ടറി ടി.വി. പ്രദീപ്‌കുമാർ, സ്റ്റാഫ് കൗൺസിൽ കൺവീനർ സി. നിഷ, സൂപ്രണ്ട് എസ്. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ടി.വി. പ്രദീപ്‌കുമാർ, റവന്യൂ സൂപ്രണ്ട് എസ്. ഗിരീഷ്‌കുമാർ, റവന്യൂ ഇൻസ്പെക്ടർ ആർ.എസ്. ശാന്തി, ക്ലാർക്കുമാരായ രശ്മി ഭാസ്‌കരൻ, ടി. ഷിബു, അശ്വതി ധരൻ, ടി. വിപിൻദാസ്, ജോൺസി മോൾ, അശോക് വർഗീസ്, എസ്.എ. ആശ എന്നിവരെയാണ് ആദരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....