ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭയും സാക്ഷരതാ മിഷനും സംയുക്തമായി ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരേയും മുതിര്‍ന്ന പഠിതാവിനേയും ആദരിക്കുകയും തുല്യതാ പഠിതാക്കളുടെ സംഗമവും നടത്തിയത് വിവാദത്തില്‍. ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നപേരില്‍ ആദരിച്ചത് പുതിയകാല പ്രവര്‍ത്തകരെ ആണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച വിവാദങ്ങള്‍ പഴയകാല സാക്ഷരതാ പ്രവര്‍ത്തകരും ചെങ്ങന്നൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത – തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം. 31 വര്‍ഷം മുന്‍പ് നമ്മുടെ നാടിന്റെ പിന്നോക്കാവസ്ഥയും ജീവിത സാഹചര്യവും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനുവേണ്ടി അക്കാലത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1991 ല്‍ പ്രവര്‍ത്തിച്ച നിരവധി ആളുകളെ ഒഴിവാക്കിയാണ് ചെങ്ങന്നൂര്‍ നഗരസഭ ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ആദരിക്കല്‍ എന്നപേരില്‍ സംപൂര്‍ണ സാക്ഷരതാ ദിന പ്രഖ്യാപനവും ആദരിക്കലും സംഘടിപ്പിച്ചത്.