വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിൽ കർശന നിലപാടെടുത്ത് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങള്‍ വില്‍ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി. ഗുണനിലവാരം കുറഞ്ഞ വഴിപാട് ,പൂജാ സാധനങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ഉത്തരവിട്ടു. വൈക്കം ക്ഷേത്രത്തിലെ പൂജാ സാധനങ്ങളുടെ വില്‍പ്പന ദേവസ്വം ബോര്‍ഡിന്റ കീഴില്‍ തുടരാം. ടെന്‍ഡര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ ലേല നടപടികളാകാമെന്നും കോടതി പറഞ്ഞു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

ബാല്യസ്പന്ദനം പദ്ധതി – പഴവങ്ങാടി പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

0
റാന്നി : അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനയായ ബാല്യസ്പന്ദനം പദ്ധതിയുടെ...