പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ ജനവാസ പ്രദേശങ്ങള്‍ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്, മന്ത്രാലയ അധികൃതര്‍ എന്നിവരോട് ആവശ്യപ്പെട്ടു. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാര്‍, വടശ്ശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണെന്നും ഇത് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നത് ജനജീവിതത്തേയും കൃഷി ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പറഞ്ഞു.

പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ.ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2024 ലെ കരട് വിജ്ഞാപനത്തെ തുടര്‍ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.ഐ ഉള്‍പ്പെട്ടിരുന്നത് പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നപ്പോള്‍ ജില്ലയിലെ ജനവാസമേഖലകള്‍ ഇതില്‍ ഉള്‍പ്പെടുകയായിരുന്നു.

ഇത് അടിയന്തിരമായി പുനഃപരിശോധിച്ച് ജനവാസപ്രദേശങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശം വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണമെന്നും ഡി.സി.സി ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനത്തിലെ ഭൂപടത്തെക്കുറിച്ചുള്ള അവ്യക്തത നീക്കണമെന്നും പരാതി സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്നും ഡി.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു. ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി നേതാക്കള്‍  പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...