കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി ഓടയിലേക്ക് ചരിഞ്ഞു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഗോഡൗണിലേക്ക് ഇറങ്ങുന്ന വഴിയിലാണ് ലോറി ഒരു വശത്തേക്ക് ചരിഞ്ഞത്. ഈ സമയം മറ്റൊരു ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍പ്പെട്ട ലോറിക്ക് സമീപത്ത് നില്‍ക്കുകയായിരുന്നു. ലോറി ചരിഞ്ഞ ഭാഗത്തുതന്നെയാണ് ഇയാളും നിന്നിരുന്നത്. ലോറി തന്റെ മുകളിലേക്ക് മറിയുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇവിടെ നിന്നും ഓടിമാറിയതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കരണമായതെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. ലോഡ് മുഴുവന്‍ ഇറക്കിയ ശേഷം ലോറി പൂര്‍വ്വസ്ഥിതിയിലാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































