റാന്നി : അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനയായ ബാല്യസ്പന്ദനം പദ്ധതിയുടെ പഴവങ്ങാടി പഞ്ചായത്തുതല ഉദ്ഘാടനം ഇടമണ്ണില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.രേഷ്മ കെ.കണ്ണൻ പദ്ധതി വിശദീകരണം നടത്തി. സ്‌ഥിരം സമിതി അധ്യക്ഷ മേരി ജോൺ, അംഗങ്ങളായ ജോയ്സി ചാക്കോ, ജിജി വർഗീസ്, പ്രിയ ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർ ബി.സന്തോഷ് കുമാർ, പ്രോഗ്രാം കോർഡിനേറ്റർ ഫാമില ബീഗം എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























