പത്തനംതിട്ട : പ്രക്കാനത്ത് വീടിന്റെ സിറ്റൗട്ടിൽ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. പ്രക്കാനം ഇടനാട് കൊമ്പൻ വീടിന്റെ ഉള്ളിലാണ് പാമ്പിനെ കണ്ടത്. ആദ്യം കാറിന്റെ അടിയില്‍ പെരുമ്പാമ്പിനെ കണ്ടതോടെ വീട്ടുകാര്‍ വനം വകുപ്പിന്റെ ആര്‍.ആര്‍.റ്റി സംഘത്തെ വിവരം ധരിപ്പിച്ചു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ കാറിനടിയിൽ നിന്ന് ഇഴഞ്ഞുനീങ്ങിയ പാമ്പ് വീടിന്റെ സിറ്റൗട്ടിലേക്ക് കയറി കിടക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സര്‍പ്പ വാളണ്ടിയര്‍ റാന്നി ഉതിമൂട് സ്വദേശി മാത്തുക്കുട്ടി എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയില്‍ വിട്ടയച്ചു. വീടിനുള്ളില്‍ പാമ്പിനെ കണ്ടതോടെ വീട്ടുകാരും സമീപവാസികളും പരിഭ്രാന്തിയിലായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































