ചെങ്ങന്നൂര്‍ നഗരസഭയുടെ സംപൂര്‍ണ സാക്ഷരതാ ദിന പ്രഖ്യാപനവും ആദരിക്കലും വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭയും സാക്ഷരതാ മിഷനും സംയുക്തമായി ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരേയും മുതിര്‍ന്ന പഠിതാവിനേയും ആദരിക്കുകയും തുല്യതാ പഠിതാക്കളുടെ സംഗമവും നടത്തിയത് വിവാദത്തില്‍. ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നപേരില്‍ ആദരിച്ചത് പുതിയകാല പ്രവര്‍ത്തകരെ ആണ് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച വിവാദങ്ങള്‍ പഴയകാല സാക്ഷരതാ പ്രവര്‍ത്തകരും ചെങ്ങന്നൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് ഭരിക്കുന്ന ചെങ്ങന്നൂര്‍ നഗരസഭക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ജനതയുടെ ശാക്തീകരണവും സര്‍വതോന്മുഖവുമായ പുരോഗതിയുമാണ് സാക്ഷരത – തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യം. 31 വര്‍ഷം മുന്‍പ് നമ്മുടെ നാടിന്റെ പിന്നോക്കാവസ്ഥയും ജീവിത സാഹചര്യവും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനുവേണ്ടി അക്കാലത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1991 ല്‍ പ്രവര്‍ത്തിച്ച നിരവധി ആളുകളെ ഒഴിവാക്കിയാണ് ചെങ്ങന്നൂര്‍ നഗരസഭ ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക്‌ ആദരിക്കല്‍ എന്നപേരില്‍ സംപൂര്‍ണ സാക്ഷരതാ ദിന പ്രഖ്യാപനവും ആദരിക്കലും സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...