ചെങ്ങന്നൂർ : ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ കെട്ടിട്ടം പൊളിഞ്ഞു വീഴാറായിട്ടും അധികൃതർ കണ്ടമട്ടില്ല. 1963 ൽ നിർമ്മിച്ച പ്രധാന കെട്ടിടത്തിന്റെ മിക്ക ഭാഗവും പൊളിഞ്ഞ നിലയിലാണ്. സമഗ്രനവീകരണത്തിന് മാസ്റ്റർപ്ലാൻ തയാറായിട്ട് മാസങ്ങളായിട്ടും അനങ്ങപ്പാറ നയം തുടരുന്നെന്ന ആക്ഷേപം ശക്തമാണ്. സർവീസിന് ആവശ്യമായ ബസുകളില്ലാത്തതും പ്രാഥമികാവശ്യത്തിനായി ടോയ്ലറ്റ് ഇല്ലാത്തതും വേണ്ട ഇരിപ്പിടമില്ലാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. മഴ ശക്തമായതിനാൽ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളും ചോർച്ചയാണ്. ഇത് ബലക്ഷയം രൂക്ഷമാക്കുന്നുണ്ട്. അതേസമയം ശബരിമല സീസൺ തുടങ്ങുംമുമ്പ് ഡിപ്പോയുടെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്. 12 കോടി രൂപ ചെലവിട്ടാണ് പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പുതിയ ഡിപ്പോ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. എം.സി റോഡിൽനിന്ന് കുറച്ചുകൂടി പിന്നോട്ട് ഇറക്കിയാകും നിർമ്മാണം. കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്തിനു മുന്നോടിയായി ഡിപ്പോയുടെ പ്രവർത്തനം ഇവിടേക്കു മാറ്റുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഈത്തവണ തീർത്ഥാടനകാലം അടുക്കാറായിട്ടും നടപടി ആയിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1