മുണ്ടന്‍കാവ് ഇറപ്പുഴ പാലത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 50 പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മുണ്ടന്‍കാവ് ഇറപ്പുഴ പാലത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ 50 പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. പാലത്തിന്റെ ഇരു വശങ്ങളിലുമായി 36 വാട്‌സിന്റെ 25 വീതം എല്‍.ഇ.ഡി.ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡ്രീം ആര്‍ട്‌സ് എന്ന സ്ഥാപനവുമായി പത്തു വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഡ്രീം ആര്‍ട്‌സ് നഗരസഭയ്ക്ക് സൗജന്യമായാണ് തെരുവിളക്കുകള്‍ സ്ഥാപിച്ച് നല്‍കിയിട്ടുള്ളത്. വരുന്ന 10 വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ് ഡ്രീം ആര്‍ട്‌സ് വഹിക്കും. ഇതിനു പകരമായി കരാര്‍ പ്രകാരം 10 വര്‍ഷം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ള തൂണുകളില്‍ പരസ്യം ചെയ്യാനുള്ള അവകാശം ഡ്രീം ആട്‌സിന് ആയിരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വൈസ്- ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, അശോക് പടിപ്പുരക്കല്‍, കൗണ്‍സിലര്‍മാരായ രോഹിത് പി. കുമാര്‍, എസ്. സുധാമണി, പി.ഡി.മോഹനന്‍, എം. മനു കൃഷ്ണന്‍, സിനി ബിജു, എന്റെ കല്ലിശ്ശേരി വാട്ട്‌സാപ്പ് കൂട്ടായ്മ പ്രസിഡന്റ് സജി പാറപ്പുറം, ഡ്രീം ആര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടര്‍മാരായ സുജിന്‍ ലാല്‍, കെ.എസ്.സാദിക് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്പെയിനിലേക്ക് അതിർത്തി കടന്ന് ഇരച്ചെത്തി മൊറോക്കൻ അഭയാർത്ഥികൾ ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന്...

0
സെവൂത്ത : സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന്...

പിഎം ശ്രീ : 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ സർ‌ക്കാർ ആലോചന

0
തിരുവനന്തപുരം : പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ...

പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവ് കെഎസ്ആർടിസിക്കും ബാധകം : നിതിൻ ഗഡ്കരി

0
കൊല്ലം : ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന...

ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട് ; ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് എസ്ഐടി

0
തിരുവനന്തപുരം : സംസ്ഥാനത്തെ ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിൽ പിഎസ്‍സി ഉദ്യോഗസ്ഥരുടെ...