ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറി ഉപദ്രവിച്ചെന്ന് ലോട്ടറി വില്പനക്കാരി ; പരാതി വാസ്തവ വിരുദ്ധമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെങ്ങന്നൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ പരാതിയുമായി ലോട്ടറി വില്പനക്കാരി. നഗരസഭാ സെക്രട്ടറി സുഗധകുമാറിനെതിരെയാണ് പരാതി. കൈയ്യില്‍ പിടിച്ച് തിരിച്ച് ഉപദ്രവിച്ച ശേഷം ലോട്ടറികള്‍ തട്ടിയെടുത്തതായാണ് പരാതി. തിരുവല്ല കടപ്ര പുത്തന്‍പറമ്പില്‍ റജീനാ ഫ്രാന്‍സിസ് (42) ആണ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെ ചെങ്ങന്നൂർ നഗരസഭ ഓഫീസിന് മുൻവശമുള്ള റോഡിൽ വെച്ചായിരുന്നു സംഭവം. നഗരസഭ ഓഫീസ് കോമ്പൗണ്ടിനുള്ളിൽ ലോട്ടറി വില്പന പാടില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. സുഗധകുമാർ അസഭ്യം പറഞ്ഞുവെന്നും റജീനാ ആരോപിക്കുന്നു. എന്നാൽ പരാതി വാസ്തവ വിരുദ്ധമാണെന്ന് ചെങ്ങന്നൂർ സിഐ എസി വിപിൻ അറിയിച്ചു. പോലീസ് അന്വേഷണത്തിൽ സെക്രട്ടറി ഉപദ്രവിച്ചിട്ടില്ലെന്നും ഓഫീസ് കോമ്പൗണ്ടിനുള്ളിൽ ലോട്ടറി വിൽക്കാൻ പാടില്ലെന്ന് മാത്രമാണ് സെക്രട്ടറി പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. ഉപദ്രവം ഉണ്ടായിട്ടില്ലെന്നും സിഐ വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റ് ഉടന്‍ യാഥാര്‍ധ്യമാകും ; അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മല്ലപ്പള്ളിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളില്‍ ഒന്നായ മല്ലപ്പള്ളി...

ഹരിപ്പാട്ട് പത്താം ക്ലാസുകാരിയെ ബന്ധുക്കള്‍ പീഡനത്തിന് ഇരയാക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ ; രണ്ടുപേര്‍...

0
ആലപ്പുഴ : ഹരിപ്പാട്ട് പതിനഞ്ചുവയസുകാരി പീഡനത്തിന് ഇരയായി. മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ...

ശബരിമല ശ്രീകോവിലിന് മുകളിലെ അസാധാരണ നിറവ്യത്യാസം ; സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ്...

0
പത്തനംതിട്ട : ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ശ്രീകോവിലിന്റെ മുകളിൽ അസാധാരണമായ...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ; വൈകീട്ട് ആറുമുതല്‍ രാത്രി പന്ത്രണ്ടുവരെ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ...