ബിജെപിയെ തറപറ്റിച്ച് ചെങ്ങന്നൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിലെ സൂസമ്മ എബ്രഹാം ചെയര്‍പേഴ്‌സണ്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നഗരസഭാ ചെയർ പേഴ്സാണായി യു.ഡി.എഫിലെ സൂസമ്മ ഏബ്രഹാം വിജയിച്ചു. ബി.ജെ.പി കൗൺസിലർ ആതിര ഗോപനെയാണ് പരാജയപ്പെടുത്തിയത്. സൂസമ്മ ഏബ്രഹാമിന് 12 വോട്ടും ആതിര ഗോപന് 7 വോട്ടും ലഭിച്ചു. യു.ഡി.എഫിലെ കേരള കോൺഗ്രസ്സിലെ 4 കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇടതുപക്ഷത്തെ 3 കൗൺസിലറുമാർ തെരഞ്ഞെടുപ്പിന് ഹാജരായെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്വതന്ത്ര കൗൺസിലർ ജോസ് ബാലറ്റ് വാങ്ങിയെങ്കിലും ആർക്കും വോട്ട് ചെയ്യാതെ ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു.

ആ വോട്ട് അസാധുവായി പരിഗണിക്കുകയായിരുന്നു. കോൺഗ്രസ്സിലെ ധാരണ പ്രകാരം മറിയാമ്മ ജോൺ ഫിലിപ്പ് രാജി വെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭാ കൗൺസിലറായി രണ്ടാം തവണ വിജയിച്ച സൂസമ്മ ഏബ്രഹാം നിലവിൽ 18-ാം വാർഡ് കൗൺസിലറാണ്. നേരത്തെ നഗരസഭ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സണായിരുന്നു. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...